കൊച്ചിയിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

.
കൊച്ചിയിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശൂർ ചാവക്കാട് സ്വദേശി നിധിനെയാണ് കൊച്ചി ഡാൻസാഫ് സംഘം പിടികൂടിയത്. ദേശീയ പാതയിൽ ചേരാനല്ലൂരിന് സമീപം ലഹരി വില്പനയ്ക്ക് ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.

അതിനിടെ, കോഴിക്കോട് നഗരത്തില്‍ വീണ്ടും വൻ ലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് അടിവാരം സ്വദേശി സാബിത്ത് ടി ആര്, ഈങ്ങാപുഴ സ്വദേശി ജാസില്‍ സലിം, മലപ്പുറം സ്വദേശി സതീദ് എന്നിവരാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളജ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Advertisements

