KOYILANDY DIARY.COM

The Perfect News Portal

ബംഗളൂരുവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മോഷണം: മൂന്ന് പേര്‍ അറസ്റ്റില്‍

.

ബംഗളൂരു: കർണാടകയിൽ വെസ്റ്റ്ബംഗാൾ സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മോഷണം നടത്തിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. യുവതിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് കുറ്റകൃത്യം നടന്നത്.

 

യുവതി താമസിക്കുന്ന വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അഞ്ച് പേർ ലൈംഗികമായി അതിക്രമിക്കുകയും രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപ മോഷ്ടിക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് യുവതിയെക്കൂടാതെ ഒരു സ്ത്രീയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു.

Advertisements

 

പ്രദേശത്ത് തന്നെയുള്ളവരാണ് അറസ്റ്റിലായ അക്രമികൾ. പ്രതികളിൽ മൂന്നു പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് പേർ നിലവില്‍ ഒളിവിലാണ്. അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡി എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. ബലാത്സംഗം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

Share news