പൊയില്‍ക്കാവ് ദുര്‍ഗാ ദേവീ ക്ഷേത്രമഹോത്സവം: ആലിന്‍കീഴ് മേളം മേളക്കമ്പക്കാര്‍ക്ക് ആവേശമായി

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവദിനമായ ഇന്നലെ രാത്രി നടന്ന ആലിന്‍കീഴ് മേളം മേളക്കമ്പക്കാര്‍ക്ക് ആവേശമായി. കലാമണ്ഡലം ബലരാമന്റെ പ്രാമണ്യത്തില്‍ നടന്ന മേളത്തില്‍ എഴുപതിലധികം വാദ്യകലാകാരന്മാര് പങ്കെടുത്തു.
മേളത്തോടൊപ്പം ഡയനാമിറ്റ് ഡിസ്പ്ലേയും മേളക്കലാശത്തില് വെടിക്കെട്ടുമുണ്ടായിരുന്നു. രാവിലെ ആറാട്ടുകടവില്‍ സംഗീതാര്‍ച്ചന, കുളിച്ചാറാട്ട്പൂരം, ചാക്യാര്‍കൂത്ത്, വനമധ്യത്തില്‍ പാണ്ടിമേളം, ഉച്ചയ്ക്ക് പടിഞ്ഞാറെക്കാവില് കൊടിയിറക്കം, ഓട്ടന്തുള്ളല്, ഉച്ചകഴിഞ്ഞ് ആഘോഷവരവുകള്‍, തായമ്പക എന്നിവയുമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രുധിരക്കോലം, വൈകീട്ട് ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും.

