ആർമി സർവീസ് കോർപ്സ് കോഴിക്കോട് ജില്ലാ കൺവൻഷൻ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആർമി സർവീസ് കോർപ്സ് കോഴിക്കോട് ജില്ലാ കൺവൻഷൻ പ്രശസ്ത കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. സത്യൻ ഇ എം ൻ്റെ അധ്യക്ഷതയിൽ കൊയിലാണ്ടി തക്കാര റെസിഡൻസിയിൽ ചേർന്ന സമ്മേളനത്തിൽ സത്യൻ മണിയൂർ സ്വാഗതം പറഞ്ഞു. ഹോണറി ക്യാപ്റ്റൻ സന്തോഷ് കുമാർ, മൃദു പി, ഗിരീഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇസിഎച്ച് എസ് പോളി ക്ലിനിക്കുകൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
