തെരുവ് നായ ശല്യം; പോസ്റ്റൽ ദിനത്തിൽ കുട്ടികൾ മന്ത്രിക്ക് കത്തയച്ചു

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ഗവ. ഫിഷറീസ് എൽ പി സ്കൂൾ, പൂക്കാട് മർച്ചന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ ചേമഞ്ചേരി സബ് പോസ്റ്റ് ഓഫീസിൽ ദേശീയ തപാൽ ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി. ബാബു രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. തപാൽ ജീവനക്കാരും പിരിഞ്ഞവരെയും ചടങ്ങിൽ ആദരിച്ചു.

ചേമഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ അബ്ദുൽ ഹാരിസ് സ്വാഗതം പറഞ്ഞു. കണ്ണൻ കടവ് ജി എഫ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ തെരുവ് നായ ശല്യത്തിനെതിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് അയച്ചു. തപാൽ സംവിധാനങ്ങളെക്കുറിച്ച് കുട്ടികൾക്ക് ഇ പി. അശ്വതി വിശദീകരിച്ചു കൊടുത്തു.

മന്ത്രിക്ക് അയച്ച വാചകങ്ങൾ: തെരുവുനായയെ പേടിച്ച് ഞങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യാതായി. സ്കൂളിൽ പോകാൻ പേടിയാവുന്നു. കൂട്ടുകാരൊത്ത് മൈതാനത്തിൽ കളിക്കാൻ പറ്റാതാവുന്നു. നായയുടെ കടിയേറ്റ് പലരും ആശുപത്രിയിലാകുന്നു.
തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബഹു മാനപ്പെട്ട മന്ത്രിയുടെ ദയയുണ്ടാവണം.

കൊയിലാണ്ടി പോസ്റ്റൽ ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സബിൻ പി എസ്, ക്ലാസെടുത്തു. എഴുത്തുകാരൻ ഡോ. അബൂബക്കർ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഫോക്ക് ലോർ ആർടിസ്റ്റ് നാസർ കാപ്പാട് ആശസകൾ നേർന്നു. സ്കൂൾ എച്ച് എം കെ ടി ജോർജ്, യു. ഗോപാലൻ, തുവ്വക്കോട് പോസ്റ്റ് മാസ്റ്റർ രുക്മിണി, മൻസൂർ കളത്തിൽ, കെ കെ ഫാറൂഖ്, ചേമഞ്ചേരി സബ് പോസ്റ്റ് മാസ്റ്റർ സി ജി, ധന്യ, അനൂപ് ബിഎസ്, ടി കെ. നൗഫൽ എന്നിവർ സംസാരിച്ചു.
