കേളപ്പജി അനുസ്മരണ ദിനം ആചരിച്ചു

കൊയിലാണ്ടി: ഒക്ടോബർ 7 കേളപ്പജി ചരമദിനം മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖത്തിൽ വിപുലമായ പരിപാടികളുടെ ആചരിച്ചു. വായനശാല പ്രസിഡണ്ട് വി. വി. ബാലൻ കേളപ്പജിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വി.വി. ബാലൻ അധ്യക്ഷത വഹിച്ചു. വൈകുന്നേരം നടന്ന അനുസ്മരണ ചടങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച ശശി കമ്മട്ടേരിയെ ഗ്രന്ഥശാല സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി രാജൻ പൊന്നാട അണിയിച്ച് അനുമോദിച്ചു.

ഡോ. ശശി കമ്മട്ടേരി കേളപ്പജിയെ അനുസ്മരിച്ച് സംസാരിച്ചു. ഭാരതത്തിലെ രാഷ്ട്രീയക്കാർ അനുകരിക്കേണ്ട വ്യക്തിത്വമാണ് കേളപ്പജി എന്നും ജാതിമത ശക്തികൾക്കെതിരെ പോരാടി ഭാരതത്തെ ഒറ്റക്കെട്ടാക്കാൻ കേളപ്പജിയുടെ സ്മരണ സഹായിക്കും എന്നും ശശി കമ്മട്ടേരി അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ വി രാജൻ, മൂടാടി നേതൃതല സമിതി കൺവീനർ കെ. കെ. ശശി, സെക്രട്ടറി പി. കെ. പ്രകാശൻ, കലാസമിതി പ്രസിഡണ്ട് ഒ ടി വിജയൻ എന്നിവർ സംസാരിച്ചു.

