മോശം പെരുമാറ്റമുളള മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മക്കളുടെ മോശം പെരുമാറ്റം മാതാപിതാക്കള്‍ സഹിച്ച് ബുദ്ധിമുട്ടണ്ട! ഇത്തരം മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.
ഇത്തരം സാഹചര്യങ്ങളില്‍ വീട് മാതാപിതാക്കളുടെ പേരില്‍ അല്ലെങ്കിലും മോശം പെരുമാറ്റമുള്ള മക്കളെ ഇറക്കിവിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് മന്‍മഹോന്‍ ആണ് മുതിര്‍ന്ന പൗരന്മാരുടെ ജീവനം സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാനായി ഇതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യവും കൂട്ടിച്ചേര്‍ത്തത്.

ഡല്‍ഹിയില്‍ നിലവിലുണ്ടായിരുന്ന നിയമത്തിന് പൊളിച്ചെഴുത്തലുകള്‍ വേണമെന്നും കോടതി വാദിച്ചു. സ്വന്തം വീട്ടില്‍ നിന്നു മാത്രമേ മോശം പെരുമാറ്റമുള്ള മക്കളെ ഇറക്കിവിടാന്‍ സാധിക്കൂവെന്നാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നിയമം. എന്നാല്‍ ഈ നിയമം ശരിയായ ദിശയില്‍ അല്ല നടപ്പിലാകുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

