12 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കോട്ടയം: കുങ്ഫു പഠിക്കാനെത്തിയ പന്ത്രണ്ടുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ കുങ്ഫു അധ്യാപകന്‍ അമയന്നൂര്‍ മെത്രാന്‍ചേരി കൊട്ടുവിരുത്തില്‍ ജിതിന്‍ ജോര്‍ജിനെ (28) അയര്‍ക്കുന്നം പോലിസ് പിടികൂടി.
ആറുമാസത്തിലധികമായി അധ്യാപകന്‍ പീഡനം തുടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓണക്കാലത്താണ് പെണ്‍കുട്ടിയെ ജിതിന്‍ വലയില്‍ ആക്കിയത്. ഓണക്കാലത്ത് ജിതിന്‍ കുട്ടിക്ക് നല്കിയ ഒരു ഉമ്മയോടെയാണ് തുടക്കം. ഇത് വളര്‍ന്ന് പീഡനത്തില്‍ എത്തുകയായിരുന്നു. അയര്‍ക്കുന്നം ജങ്ഷനില്‍ തന്നെയായിരുന്നു ജിതിന്റെ കുങ്ഫു പരിശിലന കേന്ദ്രം.

മാസങ്ങളോളമായി ബന്ധപ്പെട്ടിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നിരിക്ഷിച്ചശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ പോലീസിന് കേസ് കൈമാറുകയും ആയിരുന്നു.

ആയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ മുങ്ങിയ ജിതിനെ പ്രശ്‌നം പറഞ്ഞ് പരിഹരിക്കാം എന്ന് പറഞ്ഞ്
പോലീസ് തന്ത്രത്തില്‍ കുടുങ്ങി അയര്‍ക്കുന്നം ജങ്ഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അയര്‍ക്കുന്നം പോലീസ് അറിയിച്ചു. ഇവിടെ പഠിച്ചിരുന്ന മറ്റ് കുട്ടികളെ ശല്യം ചെയ്തിരുന്നില്ലന്നും പോലീസ് അറിയിച്ചു.
