ഡോ. ജേക്കബ്ബ് തോമസിന് നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം> വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ്ബ് തോമസിന് നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
ജേക്കബ്ബ് തോമസ് അഴിമതിവിരുദ്ധ ഉദ്യോഗസ്ഥനാണ്. അദ്ദേഹം മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആരും ആ കട്ടില് കണ്ടു പനിയ്ക്കേണ്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്കിയ മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ്ബ് തോമസ് അഴിമതി നടത്തിയതായി വന്ന വാര്‍ത്തകള്‍ ഉദ്ധരിച്ച് എം.

വിന്‍സന്റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വകാര്യ കമ്പനി ഡയറക്ടറായി ജേക്കബ്ബ് പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് വിന്‍സന്റ് ഉന്നയിച്ചത്. സ്വകാര്യ കമ്പനി സംബന്ധിച്ച കാര്യം പരിശോധിയ്ക്കാതെ പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധിയ്ക്കുന്നത് മാധ്യമവാര്ത്തകളായിരിക്കില്ല വസ്തുതകളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

