പൂക്കാട് കലാലയത്തിൽ ശാകംബരി കോട്ടയ്ക്കൽ സംഗീത കച്ചേരി അവതരിപ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം നവരാത്രി സംഗീതോത്സവത്തിൻ്റെ ഭാഗമായി ശാകംബരി കോട്ടയ്ക്കൽ സംഗീത കച്ചേരി അവതരിപ്പിച്ചു. അഖിൽ കാക്കൂർ, വയലിനിലും, സ്വാതി ദാസ് കോഴിക്കോട് മുദംഗത്തിലും അകമ്പടിയേകി. മൂന്നാം ദിനം കലാലയം നൃത്ത വിഭാഗത്തിൻ്റെ ശാസ്ത്രീയ നൃത്ത പരിപാടി അരങ്ങേറും. ഒക്ടോബർ 2ന് വിജയദശമിവരെ നൃത്ത സംഗീത പരിപാടികൾ നടക്കും.
