നാടിന് ഭീഷണിയായി തലമണ്ട പോയ തെങ്ങ്: പരാതി കൊടുത്തിട്ടും നടപടി എടുക്കാതെ KSEB

കൊയിലാണ്ടി: വൈദ്യൂതി ലൈനിലേക്ക് ചരിഞ്ഞ തലമണ്ട പോയ തെങ്ങ് നാടിന് ഭീഷണിയായിരിക്കുകയാണ്. പരാതി കൊടുത്തിട്ടും നടപടി എടുക്കാതെ കെഎസ്ഇബി. കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് 25ാം വാർഡിൽ മണക്കുളങ്ങര റോഡിലെ ചാമരിക്കുന്നിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തലമണ്ടപോയ തെങ്ങ് ഭീഷണിയായിരിക്കുന്നത്. തെങ്ങ് ഉണങ്ങി നിൽക്കുന്നത് ആറു മാസമായെന്ന് നാട്ടുകാർ പറയുന്നു. KN – BA 108 9/2 നമ്പർ വൈദ്യൂതി പോസ്റ്റാണ് അപകട ഭീഷണി നേരിടുന്നത്.

ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരം മുറിഞ്ഞു വീണാൽ 3 ഇലട്രിക്ക് പോസ്റ്റുകളും ലൈനും വഴിയിൽ പൊട്ടിവീണാൽ അത് വൻ ദുരന്തത്തിന് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റുന്നതിന് സ്ഥലം ഉടമയോടും KSEB അധികൃതരോടും നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ മാസമാണ് കുറുവങ്ങാട് മരം മുറിഞ്ഞ് വീണ് ഷോക്കേറ്റ് ഗൃഹനാഥൻ ദാരുണമായി മരണപ്പെട്ടത്.

