കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്കു കുത്തേറ്റു. രവിപുരത്തെ എ സി ടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി 19 വയസുള്ള അഭിനിജോയ്ക്ക് ആണ് കുത്തേറ്റത്. ഉച്ചയ്ക്ക് സീനിയർ വിദ്യാർത്ഥികളുമായുള്ള തർക്കത്തിനിടെ ആയിരുന്നു സംഭവം. ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ പോലീസിൽ വിവരം അറിയിക്കാൻ വൈകി എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

പരിക്കേറ്റ വിദ്യാർത്ഥിയെ ഒന്നര മണിക്കൂറോളം വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത് എന്നും സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് സ്ഥാപനത്തിൻ്റെ അധികാരികൾ നടത്തിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു. പരാതിയില്ലെന്ന് കോളജ് അധികൃതർ വിദ്യാർത്ഥിയിൽ നിന്നും എഴുതി വാങ്ങിയതായും ആരോപണമുണ്ട്.

