തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭർത്താവ് ആത്മഹത്യചെയ്തു

മുംബൈ: തെന്നിന്ത്യന്‍ നടി ജയസുധയുടെ ഭര്‍ത്താവും സിനിമ നിര്‍മാതാവുമായ നിതിന്‍ കപൂറിനെ ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നുണ്ടെങ്കിലും അതിനു പാകത്തിനുള്ള ആത്മഹത്യാകുറിപ്പുകളോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ല.
ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ഇദ്ദേഹം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1985ലാണ് നിതിനും ജയസുധയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടന് ജിതേന്ദ്രയുടെ ബന്ധു കൂടിയാണ് നിതിന്‍ കപൂര്‍.

നിര്‍മാതാവായിരുന്ന നിതിന്‍ കപൂര്‍ നിരവധി ബോളിവുഡ് സിനിമകളും നിര്‍മിച്ചിട്ടുണ്ട്. ജയസുധ മലയാളത്തില്‍ അടക്കം 250 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയില്‍ ജയസുധ അവതരിപ്പിച്ച കഥാപാത്രം, മലയാളികളുടെ പ്രശംസ നേടിയിരുന്നു. രാഷ്ട്രീയത്തിലും ജയസുധ സജീവമാണ് ആദ്യം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഇവര്‍ 2016ഓടെ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
