വിമാനത്തിലെ ശുചിമുറിക്കുള്ളിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ

തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ സേന പിടികൂടിയത്.

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്തിനുള്ളിൽ പുകവലിച്ചതിന് സുരക്ഷാ സേന പിടികൂടിയത്. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. വിമാനത്തിൽ പുക വലിച്ചതിന് പിന്നാലെ അലാറം അടിച്ചതോടെയാണ് ഇയാൾ ശുചിമുറിക്കകത്ത് വെച്ച് പുകവലിച്ച വിവരം പുറത്തറിഞ്ഞത്. ഇതേതുടർന്ന് ജീവനക്കാർ നൽകിയ പരാതിയിലാണ് സുരക്ഷാസേന ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

