KOYILANDY DIARY.COM

The Perfect News Portal

‘ഏതെടുത്താലും 99 ‘; ഓഫര്‍ കണ്ടതോടെ ഇരച്ചുകയറി ജനം, നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് 8 പേർക്ക് പരുക്ക്

കോഴിക്കോട് നാദാപുരത്ത് വസ്ത്രശാലയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം.  അപകടത്തിൽ 8 പേർക്ക് പരുക്ക്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മറ്റുള്ളവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫർ പ്രഖ്യാപിച്ചതോടെ ജനക്കൂട്ടം കടയിലേക്ക് ഇരച്ച് കയറിയാണ് അപകടം ഉണ്ടായത്.

ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ വെച്ചതോടെ കടയിലേക്ക് വന്‍ജനക്കൂട്ടം ഇടിച്ച് കയറിയപ്പോള്‍ ഗ്ലാസ് തകരുകയായിരുന്നു. നാദാപുരം കസ്തൂരിക്കുളത്തിന് സമീപം വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത്.

Share news