KOYILANDY DIARY.COM

The Perfect News Portal

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആദരിച്ചു

കൊയിലാണ്ടി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആദരിച്ചു. കൊയിലാണ്ടി ബദ് രിയ മദ്രസ ഓഡിറ്റോറിയത്തിൽ രക്ഷാധികാരി പി.കെ. അക്ബർ സിദ്ധീഖ് ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡണ്ട് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.  140 വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോ വിതരണം ചെയ്തു. സൈക്കോളജിസ്റ്റ് ഗഫൂർ തിക്കോടി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. പ്രമുഖ എഴുത്തുകാരൻ നജീബ് മൂടാടി മുഖ്യ പ്രഭാഷണം നടത്തി.

കെ. സിദ്ധീഖ്, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, എച്ച് എ ഗഫൂർ സംസ്ഥാന പ്രസിഡണ്ട്, കെ.കെ. അബ്ദുളള സെക്രട്ടറി റസാഖ് മേലടി അലിക്കുട്ടി ഹാജി,  ബഷീർ അമേത്ത്, ഇസ് ഹാഖ് കണ്ണൂർ. അബ്ദുസലാം മലപ്പുറം, ജാഫർ കുവൈത്ത്, ഡോക്ടർ ഷാഹിന ജാഫർ എന്നിവർ  സംസാരിച്ചു.

ആർവി അബ്ദുൽ ഹമീദ് മൗലവി  പ്രാർത്ഥന നടത്തി. സലീം അറക്കൽ, മാമുക്കായ, മജീദ് കളത്തിൽ, ഹാഷിം തങ്ങൾ, എം കെ അബ്ദുറഹ്മാൻ, മമ്മൂട്ടി,  സി.വി. യൂസഫ് എന്നിവർ നേതൃത്വം നൽകി. യു.എ. ബക്കർ സ്വാഗതവും   കുട്ട്യാലി ഹാജി നന്ദിയും പറഞ്ഞു.

Advertisements
Share news