KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ചു; നാദാപുരത്ത് 17കാരൻ ആശുപത്രിയില്‍

കോഴിക്കോട് നാദാപുരത്ത് ഓണാഘോഷത്തിനിടെ അമിത അളവില്‍ മദ്യം കഴിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. നാദാപുരം സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി.

വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Share news