KOYILANDY DIARY.COM

The Perfect News Portal

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം; അത്തപതാക ഉയർത്തി

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി രാജീവ് അത്തപതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളുമായി ഘോഷയാത്രയിൽ അണിനിരക്കുന്നത് നിരവധി കലാകാരന്മാരാണ്.

അതേസമയം, അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിമുതൽ വൈകിട്ട് മൂന്ന് മണിവരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൌണ്ടിലെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Share news