പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കുന്ദമംഗലം: പീഡനം മൂലം ബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ക്ക് സുരക്ഷയില്ലാതാവുകയും രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനല്‍ സംഭവങ്ങളും നാട്ടില്‍ അരക്ഷിതാവസ്ഥക്ക് ഇടയാക്കുന്നതായും മുന്‍ ഡി.സി.സി. പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി.കേളുക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി.വി.സംജിത്ത്, ഡി.സി.സി. മെമ്പര്‍ മറുവാട്ട് മാധവന്, ടി.കെ.ഹിതേഷ് കുമാര്‍, ചന്ദ്രന് മേപ്പറ്റ, ലാലു മോന് കരിമ്പനക്കല്‍, ബൈജു തീക്കുന്നുമ്മല്‍, തസ്ലീന എന്നിവര്‍ സംസാരിച്ചു.
.

