സന്ദേശ റാലിയും ബോധവത്കരണ ക്യാമ്പും നടത്തി

ഫറോക്ക്: അരീക്കാട്ടും പരിസര പ്രദേശങ്ങളിലും മദ്യം – മയക്കുമരുന്ന് ഉപയോഗം ജനകീ യമായി നേരിടുന്നതിന് പ്രദേശത്തെ രാഷ്ട്രിയ – സാമൂഹ്യ-സന്നദ്ധ സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്താഭിമുഖ്യത്തില്‍ അരീക്കാട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സന്ദേശ റാലിയും ബോധവത്കരണ ക്യാമ്പും നടത്തി. മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ നിന്നും ആരംഭിച്ച സന്ദേശ റാലി പ്രിന്‍സിപ്പല്‍ പ്രൊഫ: എ. പി. ശിവരാമകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം ഫറോക്ക് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എം.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
മിഠായിതെരുവ് തീപിടുത്തത്തില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ സജിവ മായി പങ്കെടുത്ത മിഞ്ചന്ത ഫയര്‍ ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, പ്രസാന്ത്, അരുണ്‍ ഭാസ്ക്കര്‍, അജിത്ത് പ്രസാദ്, എന്നിവര്‍ക്ക് കെ.വി.വി.ഇ.എസ് നല്‍കുന്ന സ്നേഹോപകാരം ജില്ലാ സെക്രട്ടറി കെ. സേതുമാധവന്‍ നല്‍കി.

മയക്കുമരുന്നിനെതിരെ ബോധവത്കരണ ക്ലാസ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി.കെ. സുരേഷ് നയിച്ചു. നല്ലളം എസ്. ഐ. എ .അജിഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാതൃകാ വില്ലേജ് ഓഫിസറായ ചെറുവണ്ണൂര്‍ – നല്ലളം വില്ലേജ് ഓഫീസര്‍ പി.എം. റഹിമിനെ പ്രസ്സ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ ആദരിച്ചു.

റിയാസ് അരീക്കാട് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്.വി. മുഹമ്മദ് ഷമീല്‍, മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ അസിസന്‍റ് എം.കെ. പ്രമോദ് കുമാര്‍ , അഷറഫ് മുത്തേടത്ത്, കെ.എം. റഫീഖ്, ഡോ: മുനീര്‍, ഡോ: സി.പി. ബേബി ഷീബ, കെ.പി. കുഞ്ഞബ്ദുള്ള, ടി.പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി കെ.എം. ഹനീഫ സ്വാഗതവും പി. അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

