അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ‘ഓർമ്മകൾ ഉണ്ടായിരിക്കണം’

കൊയിലാണ്ടി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റി ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16 ശനിയാഴ്ച വൈകുന്നേരം 4.30 ന് കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ വെച്ചാണ് പരിപാടി. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ‘അടിയന്തരാവസ്ഥയിൽ നിന്ന് നവ ഫാസിസത്തിലേക്ക്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ച പുകസ മേഖലാ കമ്മിറ്റി അംഗം അബൂബക്കർ മൈത്രിയെ ചടങ്ങിൽ വെച്ച് മുൻ എംഎൽഎ പി. വിശ്വൻ ആദരിക്കും. മുൻ എംഎൽഎ കെ. ദാസൻ, കെ. ഭാസ്കരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
