DYFI പ്രവർത്തകനെ യുവമോർച്ചാ നേതാവ് അടിച്ചു പരിക്കേൽപ്പിച്ചു

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. പ്രവർത്തകൻ പന്തലായനി വട്ടക്കണ്ടി രാഹുലിനെ യുവമോർച്ചാ ജില്ലാ സെക്രട്ടറി അടിച്ചു പരിക്കേൽപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ രാഹുലിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത്‌കൈമുട്ടിന് താഴെ എല്ല് പൊട്ടിയിട്ടുണ്ട്. ഇന്ന് 12 മണിയോടുകൂടിയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പന്തലായനി ഊട്ടേരിതാഴ റോഡിലൂടെ നടന്നു പോകുമ്പോൾ നീ ബി. ജെ. പി.ക്കെതിരെ ഫേസ്ബുക്കിൽ പ്രതികരിക്കുമോ എന്നു
പറഞ്ഞാണ് യുവമോർച്ചാ ജില്ലാ സെക്രട്ടറി അഖിൽ എസ്. പന്തലായനിയാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യുണിറ്റ് കമ്മിറ്റി അംഗമാണ് രാഹുൽ. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അക്രമത്തിൽ ഡി.വൈ.എഫ്. ഐ. യൂണിറ്റ് കമ്മിറ്റിയും, സെൻട്രൽ മേഖലാ കമ്മിററിയും ശക്തമായി പ്രതിഷേധിച്ചു. സി. പി. ഐ. എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, ടി. കെ. ചന്ദ്രൻ മാസ്റ്റർ, സി. അശ്വനീദേവ്, എഡ്വ: എൽ. ജി. ലിജീഷ്, പി. ചന്ദ്രശേഖരൻ, വി. എം.അനൂപ്, പി. കെ. രാഗേഷ് എന്നിവർ ആശുപത്രിയിൽ രാഹുലിനെ സന്ദർശിച്ചു.

