കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ബ്ലോക്ക് തല കർഷക സഭ പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ബ്ലോക്ക് തല കർഷക സഭ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ജീവനന്ദൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പദ്ധതികൾ 2025-26 അരിക്കുളം കൃഷി ഓഫീസർ അമൻ അവതരണം നടത്തി.

ആത്മപദ്ധതികൾ ബി ടി എം സൂരജ് അവതരണം നടത്തി. SHM – MIDH പദ്ധതികൾ FA – SHM ധന്യ അവതരണം നടത്തി. കർഷക സഭ പഞ്ചായത്ത് തല റിപ്പോർട്ട് അവതരണവും നടന്നു. മൂടാടി കൃഷി ഓഫീസർ പി ഫൗസിയ സ്വാഗതവും കൊയിലാണ്ടി കൃഷി ഓഫിസർ ഷംസീദ നന്ദിയും പറഞ്ഞു.
