KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, ജിമി ഡിഗൽ, രഞ്ജിത ഡിഗൽ എന്നിവരാണ് പിടിയിലായത്. രണ്ട് ബാഗുകളിൽ 10 ചെറിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്.

എ എസ് പി ശക്തിസിംഗ് ആര്യയുടെ പ്രത്യേക അന്വേഷണ സംഘവും പെരുമ്പാവൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് ബാഗുകളിലായി 10 ചെറിയ പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്നും കഞ്ചാവുമായി പെരുമ്പാവൂരിൽ എത്തിയ സംഘം വട്ടക്കാട്ടുപടിയിലെ വാടകവീട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. പ്രതികൾ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Share news