മലപ്പുറം കൊണ്ടോട്ടിയിൽ രണ്ടര പവൻ സ്വർണം മോഷ്ടിച്ച പതിനേഴുകാരൻ പിടിയിൽ. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം. മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെത്തി. ജൂൺ 30നാണ് ബഷീർ എന്നയാളുടെ വീട്ടിൽ മോഷണം നടക്കുന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.