KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷനും, വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് ഏൽപ്പിക്കലും നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷനും, വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് ഏൽപ്പിക്കലും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു, കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സി എം സന്തോഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യൻ, ഗഫൂർ രാജധാനി, പി. ആർ രഘുത്തമൻ, പി. പി വിജയൻ, പി കെ ഷാജി, ഷാജു ചെറു കാവിൽ എന്നിവർ സംസാരിച്ചു. വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് കൈമാറലും, രക്തദാതാക്കളുടെ അന്തർദേശീയ കുട്ടായ്മയായ ഹോപ്പ് ജീവൻ രക്ഷാ അവാർഡ് ജേതാവ് അരുൺ നമ്പ്യാടിലിനു അനുമോദനവും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത നിർവഹിച്ചു. സി കെ മൊയ്തീൻ കോയ നന്ദി പറഞ്ഞു.

Share news