KOYILANDY DIARY.COM

The Perfect News Portal

2 മില്യൻ പ്ലഡ്ജ്: ഉള്ളിയേരിയിൽ മനുഷ്യച്ചങ്ങല തീർത്തു

ഉള്ള്യേരി: ലഹരിയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ല്യൻ പ്ലഡ്ജിൻ്റെ പ്രചാരണാർത്ഥം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഉള്ളിയേരി എയുപി മുതൽ ഉള്ളിയേരി പൊയിൽ താഴെവരെയും ഉള്ളിയേരി 19ലും തെരുവത്ത് കടവിലും മനുഷ്യച്ചങ്ങല തീർത്തു. പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത, വൈസ് പ്രസിഡണ്ട് എൻ എം. ബാലരാമൻ, വ്യാപാരി സമിതി സെക്രട്ടറി സി.എം. സന്തോഷ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ്  കെ.എം. ബാബു, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജു ചെറുക്കാവിൽ എന്നിവരും 1,6,7,8,9,10,11 എന്നീ വാർഡ് മെമ്പർമാർ ഉള്ളിയേരിയിലും 2,5, 19, 18 ,എന്നി മെമ്പർമാർ തെരുവത്ത് കടവിലും 13, 14, 15, 16, 17 വാർഡുകളിലെ മെമ്പർമാർ ഉള്ളിയേരി 19ലും കണ്ണികളായിച്ചേർന്ന് മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകി.
.
.
ഉള്ളിയേരി എയുപി, പാലോറ HSS & HS, MDiT എന്നിവിടങ്ങളിലെ കുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പുതൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രവർത്തകർ, ഓട്ടോ- ജീപ്പ് ടാക്സി തൊഴിലാളികൾ, മറ്റ് സ്കൂളുകളിലെ കുട്ടികൾ, അധ്യാപകർ, PTA അംഗങ്ങൾ, സാംസ്ക്കാരിക പ്രവർത്തകർ, ക്ലബ്ബംഗങ്ങൾ, തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ, അങ്കണവാടി, പഞ്ചായത്ത് ജീവനക്കാർ എന്നിവർ കണ്ണികളായി. പഞ്ചായത്ത് പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.
Share news