KOYILANDY DIARY.COM

The Perfect News Portal

എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി; നാടകം എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്

എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി. എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചാണ് എം ടിയുടെ ഏഴ് കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കോഴിക്കോട് ടൗണ്‍ഹാളില്‍  നാടകോത്സവം സംഘടിപ്പിച്ചത്. 

മലയാളത്തിന്റെ അഭിമാനമായ എം ടിയുടെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി രാജന്‍ തിരുവോത്ത് രചനയും സംഗീതവും നിര്‍വഹിച്ച സ്വതന്ത്ര നാടകാവിഷ്‌കാരമാണ് ‘എഴുത്തിന്റെ പെരുന്തച്ചന്‍’. നിര്‍മാല്യം, പെരുന്തച്ചന്‍, രണ്ടാമൂഴം, മഞ്ഞ്, കുട്ട്യേടത്തി, വൈശാലി, ഇരുട്ടിന്റെ ആത്മാവ് എന്നിങ്ങനെ ഏഴ് കഥകളെ ഉള്‍ചേര്‍ത്താണ് ലീനീഷ് നരയംകുളം ദൃശ്യപ്പൊലിമ ഒരുക്കിയത്.

 

 

വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തോട് കഥകളെ ചേര്‍ത്തു വെയ്ക്കുകയാണ് നാടകം. യുവ നാടക പ്രവര്‍ത്തകനായ ഛന്ദസ് സംവിധാനം ചെയ്ത എസ്‌കേപ്പ്, ചരിത്ര വസ്തുതകളെ ഓര്‍മപ്പെടുത്തുന്ന വെടിയൊച്ചകള്‍ എന്ന ഡോക്യു ഡ്രാമയും നാടകോത്സവത്തില്‍ അരങ്ങിലെത്തി.

Advertisements
Share news