അരിക്കുളം കെ.പി.എം.എസ് സ്കൂൾ +1 വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർത്ഥികളുടെ റാഗിംഗ്

അരിക്കുളം: അരിക്കുളം കെ.പി.എം.എസ് സ്കൂൾ +1 വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. സീനിയർ വിദ്യാർത്ഥികൾ മിഠായി നൽകിയത് സ്വീകരിക്കാത്തതാണ് സംഭവങ്ങൾക്ക് തുടക്കം. അടുത്തദിവസം വീണ്ടും പഴം കൊടുത്തു അതും നിരസിച്ചതിനേ തുടർന്നാണ് അകാരണമായി മർദ്ദിക്കുയായിരുന്നു.
.

.
ഇന്ന് രാവിലെയും വിദ്യാർത്ഥി സമരത്തെ തുടർന്ന് സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ 20ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വീണ്ടും മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ കോഴിക്കോട് മെഡികൾ കോളേജിലേക്ക് റഫർചെയ്തു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി
