വിദ്യാലയങ്ങളുടെ സ്ഥലം കൈയേറാനുള്ള നീക്കത്തെ ചെറുക്കണം: കെ.പി.എസ്.ടി.എ

കോഴിക്കോട്: വിദ്യാലയങ്ങളുടെ സ്ഥലം കൈയേറാനുള്ള ത്രിതല പഞ്ചായത്തുകളുടെ നീക്കത്തെ ചെറുക്കണമെന്ന് കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പേരുപറഞ്ഞ് സിവില്‍സ്റ്റേഷന്‍ ഗവ. യു.പി.സ്‌കൂളിന്റെ ഭൂമി പാട്ടത്തിനെടുക്കാന്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്. സ്വകാര്യവിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാനും ശ്രമിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. പൊതുവിദ്യാലയസംരക്ഷണത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരേ സമരങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുള്‍ സമദ്, പറമ്പാട്ട് സുധാകരന്‍, ഇ.കെ. അജിത്ത്കുമാര്‍, എന്‍. ശ്യാംകുമാര്‍, പി.കെ. അരവിന്ദന്‍, വി.കെ. ബാബുരാജ്, എന്‍.പി. ഇബ്രാഹിം, പി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

