സുൽത്താൻ ബത്തേരിയിൽ പുലിക്കായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ നായ കുടുങ്ങി

സുൽത്താൻ ബത്തേരിയിൽ പുലിക്കായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ നായ കുടുങ്ങി. നായ താനെ രക്ഷപ്പെട്ടു. ബത്തേരി കോട്ടക്കുന്നിലെ പോൾ മാത്യുസിൻ്റെ വീട്ടിലാണ് വനം വകുപ്പ് പുലിയെ കുരുക്കാൻ കൂട് സ്ഥാപിച്ചത്. ഈ കൂട്ടിൽ പെട്ട നായയാണ് എളുപ്പത്തിൽ രക്ഷപ്പെട്ടത്.

ഇന്ന് പുലർച്ചെ 3. 25 ഓടെയാണ് കൂട്ടിൽ നായ കുടുങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം ഏകദേശം 5 മുക്കാലോടെ നായ കൂടിൽ നിന്ന് പുറത്തേക്ക് വന്നു. നായയുടെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

