ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി എൽ.എൻ.എസ്സ്

കൊയിലാണ്ടി: ലഹരിക്കെതിരെ കൊയിലാണ്ടിയിൽ എൽ.എൻ.എസ്സ് വിപുലങ്ങളായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി മുക്ത ക്യാമ്പസ്
ബോധം കാമ്പയിൻ സ്കൂൾ തല പ്രചരണോദ്ഘാടനം എൽ.എൻ.എസ് സംസ്ഥാന ചെയർമാൻ കെ.പി. ഇമ്പിച്ചി മമ്മു പന്തലായനി ഹയർ സെക്കൻ്ററി പ്രധാനാധ്യപിക സ്മിത ടീച്ചർക്ക് ബ്രോഷർ നൽകി നിർവഹിച്ചു.
.

.
കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ പ്രജിഷ, സ്കൂൾ അധ്യാപിക
സംഗീത, എൽ.എൻ.എസ്സ് ഭാരവാഹികളായ സയ്യിദ് അൻവർ മുനഫർ, എം കെ. മുസ്തഫ, അബ്ദുറഹിമാൻ ബസ്ക്രാൻ എന്നിവർ സംസാരിച്ചു.
