KOYILANDY DIARY.COM

The Perfect News Portal

കൂട്ടുകാരോട് സംസാരിച്ചിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി; രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം

കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി. ടിപ്പർ ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണമാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കളന്തോട് MES കോളേജിലെ വിദ്യാർത്ഥിയാണ് ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടിയത്. കോഴിക്കോട് കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നിൽ നിന്ന് സംസാരിക്കുകയായിരുന്നു മൂന്ന് കുട്ടികൾ. പെട്ടെന്ന് ഇതിലൊരാൾ പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പർ വന്നപ്പോൾ മുന്നിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.

 

സ്‌കൂട്ടറിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാർത്ഥി. ഇവർ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ സ്‌കൂട്ടറിൽ നിന്നിറങ്ങി ഒരു വിദ്യാർത്ഥി റോഡിലേക്ക് നടന്ന് നീങ്ങുന്നത് കാണാം. ടിപ്പർ കടന്നുവരുന്നത് കണ്ട് അതിനു മുന്നിലേക്ക് ഓടുകയായിരുന്നു കുട്ടി. പിന്നാലെ ടിപ്പർ ഡ്രൈവർ സഡൻ ബ്രേക്കിട്ടതുകൊണ്ട് മാത്രം കുട്ടി രക്ഷപ്പെട്ടു. കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. കുട്ടികൾ തമ്മിലുള്ള പിണക്കമായിരിക്കാം ഇത്തരത്തിൽ ഒന്നിലേക്ക് ആ കുട്ടിയെ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം.

Advertisements
Share news