KOYILANDY DIARY.COM

The Perfect News Portal

ബി കെ എം യു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

മേപ്പയ്യൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബികെഎംയു നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക, തൊഴിലുറപ്പ് ദിനങ്ങൾ ഇരുന്നൂറാക്കി ഉയർത്തുക വേതനം 700 ആക്കി വർദ്ധിപ്പിക്കുക, പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക, സാമൂഹ്യ സുരക്ഷ പെൻഷൻ ആറായിരം രൂപയാക്കുക ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി കെ.എം യു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
.
.
ധർണ്ണാ സമരം ബി.കെ എം യു ജില്ലാ പ്രസിഡണ്ട് പി.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു, ബാബു കൊളക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.ബാലഗോപാലൻ മാസ്റ്റർ, കെ.വി നാരായണൻ, എം.കെ രാമചന്ദ്രൻ, കെ.ജയരാജ്, കെ.കെ രവീന്ദ്രൻ, വി കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് സി.കെ ശ്രീധരൻ മാസ്റ്റർ, സി.കെ. ലൈജു, കെ സി കുഞ്ഞിരാമൻ, കെ.എം കഞ്ഞിക്കണ്ണൻ, സത്യൻ യു, ചന്ദ്രിക, എം സി രമേശൻ, ബി. ജയരാജ് നേതൃത്വം നൽകി.
Share news