യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ലാലിനെ സസ്പെൻ്റ് ചെയ്തു

കൊയിലാണ്ടി: വ്യാജ വാറ്റുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ജില്ലാ നേതൃത്വം സസ്പെൻ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് രഞ്ജിത്ത് ലാലിനെയും കൂട്ടാളി അഭിലാഷിനെയും എക്സൈസ് സംഘം വ്യാജ വാറ്റുമായി കസ്റ്റഡിയിലെടുത്തത്. വീടിനടുത്തുള്ള സ്ഥലത്തെ തുരുത്തിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. രണ്ടുപേരെയും കോടതി റിമാൻ്റ് ചെയ്തു. തുടർന്നാണ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സസ്പെൻ്റ് ചെയ്യാൻ തീരുമാനിച്ചത്.

മകളുടെ പിറന്നാൾ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കളുടെ ആവശ്യത്തിനായി ചാരായം ശേഖരിക്കാനെത്തിയ സമയത്തായിരുന്നു എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. വാറ്റുകാരനും സ്ഥലമുടമയും ഒടി രക്ഷപ്പെട്ടുകയായിരുന്നു. ഇവർക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.

