KOYILANDY DIARY.COM

The Perfect News Portal

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്ക് ചാരായം വാങ്ങാന്‍ പോയസമയത്ത് എക്സൈസിന്‍റെ പിടിയിലാകുകയായിരുന്നെന്നാണ് അറിയുന്നത്. യഥാര്‍ത്ഥ പ്രതികളെ പിടികിട്ടിയിട്ടില്ല. ഇയാള്‍ ഓടി രക്ഷപ്പെട്ടതായാണ് അറിയുന്നത്. ഇയാളോടൊപ്പം. അഭിലാഷ് എന്ന കൂട്ടു പ്രതിയെയും എക്സൈസ് സംഘം പിടികൂടി.
.
.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. മൂന്നരലിറ്റർ ചാരായം. അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പിടികൂടിയത്. റെയ്ഡിൽ പി.സി. ബാബു,, വിവേക്, ഷംസുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Share news