കൊയിലാണ്ടി പൂക്കാട് നിന്ന് 52 ഗ്രാം MDMAയുമായി 3 പേരെ എക്സൈസ് പിടികൂടി

കൊയിലാണ്ടി പൂക്കാട് നിന്ന് എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52 ഗ്രാം എംഡിഎംഎയുമായി 3 പേരെ പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും പാർട്ടിയും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. റമീസ് (33), ശ്രീജിത്ത് 26), ഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്. KL 07 BN 3399 നമ്പർ കാറില്‍ (ഹോണ്ട സിറ്റി) സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എംഡിഎംഎ,
.

.
പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബാബു പി.സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് സി കെ, സിവിൽ എക്സൈസ് ഓഫീസർ വിവേക് കെ എം, വനിതാ സിവിൽ എക്സൈസ് ഓഫീസ,ർ അഖില എം കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
