KOYILANDY DIARY.COM

The Perfect News Portal

ക്ഷേമപെൻഷൻ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്‍റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി. മന്ത്രി വി ശിവൻകുട്ടി

ക്ഷേമപെൻഷൻ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്‍റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സാധാരണക്കാരുടെ ജീവിതത്തെ കെസി വേണുഗോപാൽ അപഹസിക്കുകയാണ്.

തിരഞ്ഞെടുപ്പ് വേദികളിൽ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോൺഗ്രസ് നേതാക്കൾ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെ കെസി വേണുഗോപാൽ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Share news