സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി “പട” പോരാട്ട വേദി

പയ്യോളി: അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാസ ലഹരി മാഫിയക്കെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പയ്യോളിയിൽ പുതുതായി രൂപം കൊണ്ട “പട” എന്ന പോരാട്ട വേദി. മുനിസിപ്പാലിറ്റിയുടെ മുക്കിലും മൂലയിലും ചെന്ന് പ്രചരണം നടത്താനും, നാട്ടിലെ ഓരോ പൗരനെയും ഇതിൻറെ കണ്ണിയാക്കാനുമുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്.
.

.
ഒളിഞ്ഞും തെളിഞ്ഞും ലഹരി വില്പന നടത്തുന്ന മാഫിയകളെ കണ്ടെത്താനും, കൗൺസിലിംഗ് വഴി ലഹരി ബാധിതരെ പിന്തിരിപ്പിക്കാനും, രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കാൻ വിവിധ സബ് കമ്മിറ്റികളും സ്കോഡുകളും, യൂത്ത്, വനിതാ വേദികളും രൂപീകൃതമായിട്ടുണ്ട്.
.

.
യ്യോളി ഐ.പി.സി ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ റാണാ പ്രതാപ് കെ.പി. (ചെയർമാൻ), രമേശൻ കൊക്കാലേരി (കൺവീനർ), കൗൺസിലർ സുനൈദ് എ.സി (ട്രഷറർ) എന്നിവർ ഭാരവാഹികളായി തീരുമാനിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല്പതോളം എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കാളികളായി. ആദ്യപടി എന്ന നിലയ്ക്ക് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി 10 മണിക്ക് ശേഷം യൂത്ത് വിംഗ് ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും നടത്തി.
