വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൂടാടിയിൽ ബഹുജന പ്രതിഷേധം

കേളപ്പജി സ്ഥാപിച്ച വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാൻ അനുവദിക്കില്ല. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടക്കാനുള്ള അധികാരികളുടെ തീരുമാനം പിൻവലിക്കണമെന്ന് മൂടാടിയിൽ ചേർന്ന ബഹുജന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. കോവിടിന് മുന്നേ ഓടിയ ട്രെയിനുകൾ പുനസ്ഥാപിക്കാതെ സ്റ്റേഷൻ നഷ്ടത്തിലാണെന്ന് കാണിച്ച് പൂട്ടാനുള്ള തിരുമാനം മറ്റ് ഹാൾട്ടിംഗ് സ്റ്റേഷനുകൾ അടക്കാനുള്ള നീക്കത്തിൻ്റ ഭാഗമാണെന് യോഗം ഉദ്ഘാടനം ചെയ്ത പ്രസിഡണ്ട് സി.കെ. ശ്രീകുമാർ പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, പാർട്ടി നേതാക്കളായ രാമകൃഷ്ണൻ കിഴക്കയിൽ, കെ. സത്യൻ, എൻ.വി. എം സത്യൻ, രജീഷ് മാണികോത്ത്, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, ടി.എം. കെ അരവിന്ദൻ, പി.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ശക്തമായ തുടർ പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു.

