KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാനക്കാരൻ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാനക്കാരൻ്റെ അതിക്രമത്തിൽ
പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സി പി ഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദി എന്നയാളാണ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇയാളുടെ അതിക്രമം.

പരുക്കിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിടെ ഭരത് ചന്ദ്ര ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ചിരുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share news