ഇടത് ദുര്‍ഭരണത്തിനെതിരെ കൊയിലണ്ടിയില് UDF നേതൃത്വത്തിൽ കരിദിനം ആചരിച്ചു

കൊയിലാണ്ടി: സംസ്ഥാനത്ത് ഇടത് ദുർഭരണമാണെന്നാരോപിച്ച് കൊയിലണ്ടി മുൻസിപ്പൽ UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി. ഇബ്രഹിം കുട്ടി ഉദ്ഘാടനം ചെയ്തു. അൻവർ ഇയ്യഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.

പി. രത്നവല്ലി, രാജേഷ് കിഴരിയൂർ, മുരളി തോറോത്ത്, കെ.പി. വിനോദ് കുമാർ, അഡ്വ കെ.വിജയൻ, എ. അസീസ്, റഷീദ് മാസ്റ്റർ പുളിയഞ്ചേരി, കരുണൻ കോയച്ചാട്ടിൽ, സി.കെ. ബാബു. വി.ടി സുരേന്ദ്രൻ, പി.വി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ.എം നജീബ്, രാമൻ ചെറുവക്കാട്ട്, ദാസൻ വിയ്യൂർ, എം എം ശ്രീധരൻ, കെ. സുമ, പി.വി. നാണി എന്നിവർ നേതൃത്വം നൽകി.
