KOYILANDY DIARY.COM

The Perfect News Portal

‘മെസി കേരളത്തിലേക്ക് വരും, ഇപ്പോ‍ഴത്തേത് അനാവശ്യ വിവാദം’: മന്ത്രി വി അബ്ദുറഹിമാൻ

ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങള‍ില്‍ ഉണ്ടാകുമെന്നും അദ്ദേഹം  വ്യക്തമാക്കി.

മെസി കളിക്കുന്ന മത്സരം തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് തീരുമാനമെന്നും കേരലത്തിലെത്തുന്ന മെസി മലബാറിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ വരവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന വിവാദങ്ങ‍ള്‍ ആനാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share news