KOYILANDY DIARY.COM

The Perfect News Portal

നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക: സിപിഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി: നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മൂടാടി ലോക്കൽ കമ്മിറ്റി നന്തി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണാ സമരം സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ വി എം സത്യൻ അദ്ധ്യക്ഷം വഹിച്ചു.
.
.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, എൻ ശ്രീധരൻ, സന്തോഷ് കുന്നുമ്മൽ, രാമചന്ദ്രൻ കെ, കെ എം ശോഭ, എ ടി രവി, രാമചന്ദ്രൻ മോലിക്കര, എം കെ വിശ്വൻ എന്നിവർ സംസാരിച്ചു.  കെ കെ സതീശൻ, എ ടി വിനീഷ്, ഉണ്ണികൃഷ്ണൻ പി എന്നിവർ നേതൃത്വം നൽകി.
Share news