ഡിവൈഎഫ്ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വോളി മേള സംഘടിപ്പിച്ചു

ചേമഞ്ചേരി: ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വോളി മേള സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അഖിൽ ഷാജ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയറ്റംഗം ബിപി ബബീഷ്, ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് എന്നിവർ സംസാരിച്ചു. കെ അജ്നഫ് സ്വാഗതവും അനൂപ് കാട്ടില പീടിക നന്ദിയും പറഞ്ഞു. ജില്ലയിലെ പ്രമുഖരായ 8 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽ ജേതാക്കൾക്ക് 10001 രൂപയും ട്രോഫിയും, റണ്ണേഴ്സ്ന് 5001 രൂപയും ട്രോഫിയും നൽകുന്നു.

