പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലേക്ക് വിഗ്രഹഘോഷയാത്ര സമാപിച്ചു

കൊയിലാണ്ടി: പന്തലായിനി ശ്രീ അഘോര ശിവക്ഷേത്രത്തിലേക്കുള്ള ” വിഷ്ണുവിഗ്രഹം ” വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സമാപിച്ചു. ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നടക്കുകയാണ്.
.

.
പ്രതിഷ്ഠയക്കായുള്ള ” വിഷ്ണുവിഗ്രഹം ” വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകീട്ട് 5-30ന്, കോതമംഗലം വിഷ്ണു ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചd അഘോര ശിവക്ഷേത്രത്തിൽ സമാപിച്ചു. ഘോഷയാത്രയിൽ വേദമന്ത്രോച്ചാരണം, മാതൃസമതി അംഗങ്ങളുടെ താലപ്പൊലി, വാദ്യമേളം എന്നിവയുണ്ടായിരിന്നു. ഘോഷയാത്രക്ക് ക്ഷേത്ര ഭക്തജനകമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
