KOYILANDY DIARY.COM

The Perfect News Portal

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി വിളിച്ച സംഭവം; അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാളെന്ന് പൊലീസ്. തീവ്രനിലപാടുകളുള്ള പാകിസ്താന്‍ സ്വദേശികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രതി പിന്തുടരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്‌നം ഉണ്ടായതെന്നും ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.

 

കേരളത്തിന് പുറത്തേക്ക് മുജീബ് നടത്തിയ യാത്രാ വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനവും അന്വേഷണസംഘം കൈക്കൊണ്ടിട്ടുണ്ട്. മുജീബിന്റെ ഫോണ്‍ വിവരങ്ങള്‍ തേടി പൊലീസ് സൈബര്‍ വിഭാഗത്തിനും അപേക്ഷ നല്‍കിയിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് മുജീബ് മനപ്പൂര്‍വമായി സഹകരിക്കാത്തത് സംശയത്തോടെയാണ് അന്വേഷണസംഘവും വീക്ഷിക്കുന്നത്.

Share news