KOYILANDY DIARY.COM

The Perfect News Portal

മിസ് വേള്‍ഡ് മത്സരത്തിന് കനത്ത സുരക്ഷ; മെയ് 31ന് ഗ്രാന്റ് ഫിനാലെ

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ശനിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് 72-ാമത് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ മിസ് വേള്‍ഡ് മത്സരത്തിന് വേദിയാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 115 മത്സരാര്‍ത്ഥികള്‍ ഹൈദരാബാദില്‍ എത്തി. രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങുക. മെയ് 31ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഗ്രാന്റ് ഫിനാലെ.

മത്സര വേദിയിലും പരിസരപ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന് പുറമേ ചടങ്ങില്‍ ദേശീയ അന്തര്‍ദേശീയ സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തും

 

 

Share news