KOYILANDY DIARY.COM

The Perfect News Portal

ശേഷിക്കുന്ന IPL മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താം; താത്പര്യം അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇന്ത്യ പാക് സംഘർഷത്താൽ മാറ്റിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ സീസൺ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടി ഇനി നടക്കാനുണ്ട്.

 

എന്നാൽ പിന്നീട് യുഎഇ യിലാണ് ആ വർഷം ഐപിഎൽ നടത്തിയിരുന്നത്. അതേസമയം ഐ‌പി‌എൽ 2025 ലെ 58-ാമത് മത്സരമായിരുന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു. തുടർന്ന് വേദിയിലെ ജനക്കൂട്ടത്തെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ബിസിസിഐ ഐ‌പി‌എൽ 2025 ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്.

Share news