ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതിഷേധം

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ പരിസര വാസികളിൽ ശക്തമായ പ്രധിഷേധം. 100 കണക്കിന് യാത്രക്കാർ രാവിലത്ത മെമു ട്രെയിൻ കയറാൻ വരുമ്പോൾ ആയിരുന്നു വഴിയിൽ കക്കൂസ് മാലിന്യം തള്ളിയത് കണ്ടത്.

തുടർച്ചയായി രണ്ടാം തവണ ആണ് ഇവിടെ മാലിന്യം തള്ളുന്നത്. നിലവിൽ സ്റ്റേഷൻ ചുമതല ഉള്ള രമ്യ രജിലേഷ് പഞ്ചായത്ത് പ്രസിഡൻ്റിനും പൊലീസിലും RPF നും പരാതി നല്‍കിയിട്ടുണ്ട്.
